കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാൻ തയാറാണെന്ന് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരാമെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഗെഹ്‌ലോട്ട് തീരുമാനം അറിയിച്ചു. രാജിഭീഷണി മുഴക്കിയെത്തിയ എംഎല്‍എമാരുടെ തീരുമാനം തൻ്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്‌ലോട്ട് അറിയിച്ചു.
രാജസ്ഥാനിലെ രാഷ്ട്രീയ നാടകം പരിഹരിക്കാനുള്ള നീക്കങ്ങൾ തിരക്കിട്ട് നടത്തുകയാണ് ഹൈക്കമാൻഡ്. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയില്‍ തിരികെ എത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ,അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ പറയുന്നു. ഭാരത് ജോഡോ യാത്രക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നാണ് സൂചന. തരൂരിനെ പിന്തുണക്കുന്ന കാര്യം ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമായിരുന്നു മത്സരരംഗത്ത് പരസ്യമായി ഉണ്ടായിരുന്നത്.