കുട്ടികൾക്കായി ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകം വിതരണം ചെയ്ത് GDRFA ദുബായ്

Date:

Share post:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫ്രം ദി ഡെസേർട്ട് ടു സ്പേസ് എന്ന പുസ്തകത്തിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ സംരംഭം ആരംഭിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ). ദുബായിലേക്ക് വരുന്ന കുട്ടികൾക്കായി ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകം GDRFA ദുബായ് വിതരണം ചെയ്യും. ദുബായ് എമിറേറ്റിൽ ഹിസ് ഹൈനസ് അധികാരമേറ്റതിന്റെ 18-ാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായാണ് ഈ സംരംഭം.

ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന കുട്ടികളുമായി ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മാരി പറയുന്നു. എമിറേറ്റ് സാക്ഷ്യം വഹിച്ച വികസനത്തിന്റെയും നൂതനത്വത്തിന്റെയും പാതകളിലേക്ക് അവരെ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ അവർക്ക് ശരിയായ രീതിയിൽ പ്രചോദിപ്പിക്കാനും കഴിയുന്ന തരത്തിൽ അവർക്ക് പ്രചോദനാത്മകവും വിദ്യാഭ്യാസപരവുമായ സന്ദേശം നൽകാനാണ് ഈ പുസ്തകത്തിന്റെ വിതരണത്തിലൂടെ ദുബായ് ജിഡിആർഎഫ്എ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളിൽ വായനയോടുള്ള ഇഷ്ടവും സർഗ്ഗാത്മക ചിന്തയും വർദ്ധിപ്പിക്കുന്നതിന് ഈ സംരംഭം സഹായമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു, അറബിക്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലും പുസ്തകം കുട്ടികൾക്ക് നൽകുന്നുണ്ട്. ദുബായുടെ തനതായ ചരിത്രം വായിക്കാനും ശ്രദ്ധിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശമായി ഇത് കണക്കാക്കപ്പെടുന്നു. കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പ്ലാറ്റ്‌ഫോമാണ് ദുബായിലെ GDRFA.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...