ഭാവിയിലെ വെല്ലുവിളികളും പ്രതിസന്ധികളും ഏറ്റെടുക്കാന്‍ പ്രാപ്തമായ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ മുന്നിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍ ഡൈവലപ്മെന്റ് പ്രോഗ്രാമും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎഇ മുന്നിലെത്തിയത്.
വികസനം, വരുമാന ശേഷി, പാരിസ്ഥിതിക സ്ഥിതി, സാങ്കേതിക വൈദഗ്ധ്യം, വൈജ്ഞാനിക പുരോഗതി, ആരോഗ്യ നിലവാരം, തൊഴില്‍ ക്ഷമത, തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പഠനം നടന്നത്. മുന്‍നിരയിലുളള നാല്‍പ്പത് രാജ്യങ്ങളെ പട്ടികയില്‍ ഉൾപ്പെടുത്തിയായിരുന്നു പഠനം. അറബ് ലോകത്തെ ഏഴ് രാജ്യങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍റ് ഡവലപ്മെന്‍റിന് കീഴിലുളള രാജ്യങ്ങൾക്ക് അതിജീവന ശേഷിയുണ്ടെങ്കിലും ആഫ്രിക്കന്‍ മേഖലകളിലേയും മധ്യേഷന്‍ മേഖലയിലേയും ദരിദ്ര രാജ്യങ്ങൾക്ക് ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാനുളള ശേഷി വിരളമാണ്. എക്‌സ്‌പോ 2020 ന്‍റെ ഭാഗമായി അവതിരിപ്പിച്ച ‘ദി ഫ്യൂച്ചർ ഓഫ് നോളജ്: എ ഫോർസൈറ്റ് റിപ്പോർട്ട് ‘ ന്‍റെ മൂന്നാം പതിപ്പിലാണ് വിശദീരകരണം. ഭാവിയിലെ ആഗോള വെല്ലുവിളികളും അപകടസാധ്യതകളും വിലയിരുത്തിയാണ് പഠന റിപ്പോര്‍ട്ട്.
വിവിധ മേഖലകളില്‍ ഭാവിയിലുണ്ടായേക്കാവുന്ന ആഘാതങ്ങൾ മനസ്സിലാക്കാനും പൊരുത്തപ്പെടാനും രൂപാന്തരപ്പെടുത്താനുമുള്ള രാഷ്ട്രങ്ങളുടെ കഴിവ് പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാഷ്ടട്രീയ നയങ്ങളും സ്വകാര്യ- പൊതുമേഖല ഇടപെടലുകളും അനിവാര്യമാണ്. വെല്ലുവിളികളെ നേരിടാന്‍ രാജ്യങ്ങൾ അപകടസാധ്യതകൾ തിരിച്ചറിയുകയും പൊരുത്തപ്പെടുകയും നിരന്തരം പരിവർത്തനത്തിലേര്‍പ്പെടുകയും വേണമെന്നാണ് പഠന റിപ്പോര്‍ട്ട്.