അപൂര്‍വ്വ പ്രളയത്തെ മറികടന്ന് ഫുജൈറ; ജനജീവിതം സാധാരണ നിലയിലേക്ക്

Date:

Share post:

അപ്രതീക്ഷിതമായി പെയ്ത കനത്തമ‍ഴയും ദുരിതങ്ങളും പിന്നിട്ട് യുഎഇ സാധാരണ നിലയിലേക്ക്. പ്രളയ നാശം വിതച്ച വടക്കന്‍ മേഖലകളായി ഫുജൈറയിലും റാസല്‍ ഖൈമയിലും ജനജീവിതം പൂര്‍വ്വ സ്ഥിതിയിലേക്കെത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. തകര്‍ന്ന റോഡുകളും ഗതാഗതവും പുനസ്ഥാപിച്ചു. വൈദ്യുതി വിതരണവും സാധാരണ നിലയിലായി.

താ‍ഴ്ന്ന പ്രദേശത്തെ വെളളക്കെട്ടുകളും കുറഞ്ഞു. കെട്ടിടങ്ങളിലേയും പാര്‍ക്കിുംങ്ങുകളിലേയും ചെളി ക‍ഴുകി വൃത്തിയാക്കുകയും ശുചീകരണ- അണുനശീകരണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്തു. റസ്ക്യൂ, ആമ്പുലന്‍സ്. ട്രാഫിക്, സിവില്‍ഡിഫന്‍സ് , പോലീസ്, മുനിസിപ്പാലിറ്റി, ദുരന്തനിവാരണ സംഘം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പേമാരിയേയും പ്രളയത്തേയും നേരിട്ടത്.

മൂവായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനായതും സര്‍ക്കാര്‍ ഇടപെടലിന്‍റെ ഭാഗമായാണ്. നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് പുരോഗമിക്കുന്നതായി അഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലീം അൽ തുനൈജി വ്യക്തമാക്കി.

അതേസമയം വെളളക്കെട്ട് ഒ‍ഴിയാത്ത പ്രദേശങ്ങളില്‍ ഗതാഗതം വ‍ഴിതിരിച്ച് വിട്ടിട്ടുണ്ട്. കടലിലേക്ക് ജലം ഒ‍ഴുക്കിക്ക‍ളയുന്ന പ്രവര്‍ത്തനങ്ങ‍ളും തുടരുകയാണ്. താമസക്കാരോടും കച്ചവടക്കാരോടും നാശനഷ്ടങ്ങളുടെ കണക്കുകൾ ബോധിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുക‍ളുടെ ഓണ്‍ലൈന്‍ സേവനങ്ങ‍ളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് രേഖകൾ ലഭിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സൗകര്യവും ഒരുക്കി.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍, റെഡ് ക്രെസന്‍റ് , വിവിധ പ്രവാസി സംഘടനകൾ, സാമൂഹിക – ജീവകരുണ്യ പ്രസ്ഥാനങ്ങൾ എന്നിവരുടെ സേവനവും ദുരിദാശ്വാസ മേഖലകളിലുണ്ടായി. ഏ‍ഴ് ഏഷ്യന്‍ വംശജരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. അതേസമയം വരും ദിവസങ്ങളിലും മ‍ഴ തുടരുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...