യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

Date:

Share post:

യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. ഫോൺ വിളികൾ, മെസേജുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയയ്ക്കുന്ന വ്യാജ ഇലക്ട്രോണിക് വെബ്സൈറ്റുകൾ തുടങ്ങിയവ വഴി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതായി അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

നിയമാനുസൃതമായ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ എന്ന പേരിൽ വ്യാജ ഓൺലൈൻ കമ്പനി പേജുകളും സമൂഹ മാധ്യമ പ്രൊഫൈലുകളും സൃഷ്‌ടിച്ച് തട്ടിപ്പ് സംഘം പണം തട്ടുന്നത് വർധിക്കുകയാണ്. തൊഴിലവസരങ്ങൾക്കായുള്ള ഫീസിന്റെ മറവിലും ​ഗവൺമെന്റ് സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പുകാർ പെരുകുന്നുണ്ട്. ജോലി അപേക്ഷകരിൽ നിന്ന് തുടക്കത്തിൽ പണം ആവശ്യപ്പെടുകയും പണം ലഭിക്കുന്നതോടെ പിന്നീട് സംഘവുമായി ബന്ധപ്പെടാൻ സാധിക്കാതെ വരുകയുമാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ വഴി ബന്ധപ്പെടുന്നവർക്ക് തങ്ങളുടെ രഹസ്യ വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ട് അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് പാസ്‌വേഡുകൾ, എടിഎം പിൻ, സെക്യൂരിറ്റി നമ്പറുകൾ (സിസിവി), പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും അപരിചിതരുമായി പങ്കിടരുതെന്നും നിയമാനുസൃത ബാങ്ക് ജീവനക്കാർ അത്തരം വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇത്തരത്തിൽ വരുന്ന അജ്ഞാത കോളുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിലുണ്ട്. 8002626 എന്ന നമ്പറിൽ അമൻ സേവനവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ പൊതുജനങ്ങൾക്ക് വിവിരങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...