ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയ യുഎസ് മുൻ നാവിക സേനാംഗം അറസ്റ്റിൽ

Date:

Share post:

അൽ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് മുൻ നാവിക സേനാംഗം റോബർട്ട് ജെ ഒ’നീൽ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് അറസ്റ്റെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ ടെക്‌സസിലാണ് റോബർട്ട് ഒ’നീൽ അറസ്റ്റിലായത്.

എന്നാൽ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ ഫ്രിസ്കോ പൊലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച് 47കാരനായ ഒ’നീലും ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റിനു പിന്നാലെ 3500 ഡോളറിൻറെ ജാമ്യത്തിൽ റോബർട്ട് ഒ’നീലിനെ വിട്ടയച്ചെന്നാണ് റിപ്പോർട്ട്. റോബർട്ട് ഒ’നീലിന് ഇതിനു മുൻപും നിയമ നടപടികൾ നേരിടേണ്ടിവന്നിട്ടുണ്ട്. 2016ൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോണ്ടാനയിൽ വെച്ച് അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. എന്നാൽ പിന്നീട് ഈ കേസ് തള്ളി. 2020ൽ കോവിഡ് വ്യാപനത്തിനിടെ മാസ്ക് ധരിക്കാൻ തയ്യാറാകാതിരുന്നതോടെ ഡെൽറ്റ എയർലൈൻസ് ഒ’നീലിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

2011 മെയ് മാസത്തിൽ പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ലാദൻ കൊല്ലപ്പെട്ടത്. അമേരിക്ക ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ എന്ന കമാൻഡോ ഓപ്പറേഷനിലൂടെയാണ് ലാദനെ വധിച്ചത്. താനാണ് ലാദനെ വെടിവെച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന റോബർട്ട് ജെ ഒ’നീൽ അവകാശപ്പെട്ടിരുന്നു. ദി ഓപ്പറേറ്റർ എന്ന പുസ്തകത്തിൽ ഇതു സംബന്ധിച്ച് റോബർട്ട് ഒ’നീൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ലാദനെ വധിച്ചത് താനാണെന്ന ഒ’നീലിൻറെ അവകാശവാദം അമേരിക്ക പരസ്യമായി അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...