ഇന്ത്യയിലെ അതിസമ്പന്നർ; മലയാളികളിൽ മുന്നിൽ എം.എ യൂസഫലി, പട്ടിക പുറത്തുവിട്ട് ഫോബ്സ്

Date:

Share post:

2024ൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലിസ്റ്റിൽ മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. രാജ്യത്തെ സമ്പന്നരായ നൂറ് പേർ ഉൾപ്പെട്ട പട്ടികയിൽ ഇത്തവണ 7 മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്.

7.4 ബില്യൻ ഡോളർ ആസ്‌തിയോടെ (62,160 കോടി രൂപ) ഇന്ത്യയിലെ സമ്പന്നരിൽ 39-ാം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വർഷം 7.1 ബില്യൻ ഡോളറായിരുന്നു എം.എ യൂസഫലിയുടെ ആസ്തി. ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്‌തികൾ ചേർത്ത് 7.8 ബില്യൻ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികൾ ചേർത്ത് 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി.

മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൻ ഡോളർ ആസ്‌തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27 5 ബില്യൻ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യൻ ഡോളർ നേട്ടത്തോടെ 116 ബില്യൻ ഡോളറിൻ്റെ ആസ്‌തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്. 43.7 ബില്യൻ ഡോളർ ആസ്‌തിയോടെ ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സ‌ൺ സാവിത്രി ജിൻഡാലാണ് മൂന്നാം സ്ഥാനത്ത്.

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ്‌ കല്യാണരാമൻ 60-ാം സ്ഥാനത്താണ്. 5.38 ബില്യൻ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമൻ്റെ ആസ്തി. 4.35 ബില്യൻ ഡോളർ ആസ്തിയോടെ (36,540 കോടി രൂപ) ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്‌ണൻ 73-ാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...