ഓരോ നാട്ടിലും വ്യത്യസ്തമായ ഭക്ഷണ രീതികളാണ്. ഭക്ഷണം ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ല. നല്ല ഭക്ഷണം മനുഷ്യനെ ആരോഗ്യമുള്ളവനാക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. കാണാൻ വിവിധ വർണങ്ങളിലുള്ള, നാവിൽ രുചിയേറുന്ന ഭക്ഷണം മാത്രമല്ല, ആരോഗ്യം കാത്ത് സൂക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും വിളമ്പണം. ആരോഗ്യം കാത്ത് സൂക്ഷിക്കാൻ ഭക്ഷ്യസുരക്ഷ നിർബന്ധമാണ്.
പൊതുജന സുരക്ഷയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ കാത്തു സൂക്ഷിക്കാനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി അധികൃതർ. മികച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ആധുനിക സാങ്കേതിക വിദ്യകളും അധികൃതർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഖത്തറിൽ നടന്ന രണ്ടാമത്തെ ഗൾഫ് മുനിസിപ്പൽ വാരത്തിൽ പങ്കെടുത്തതിന്ശേഷം മുനിസിപാലിറ്റിയുടെ ഭക്ഷ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷിയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയാണ് കുവൈറ്റിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കാൻ മുനിസിപ്പാലിറ്റി പ്രതിബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഏറ്റവും മികച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുക, അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ പിന്തുടർന്ന് ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കാനുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. രുചിയുള്ള ഭക്ഷണം മാത്രമല്ല, ആരോഗ്യം കാത്തു സൂക്ഷിക്കുന്ന, വൃത്തിയുള്ള ഭക്ഷണവും കഴിക്കേണ്ടേ?