ഓസ്ട്രേലിയയിലേക്കു പറക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഒബ്ജക്റ്റീവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒഎസ്‌സിഇ) പരിശീലന കേന്ദ്രവുമായി ഫ്ലൈവേൾഡ്. റജിസ്റ്റേർഡ് നഴ്സ് ആകുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങളിൽ പ്രധാനപ്പെട്ട കടമ്പയാണ് ഒഎസ്‌സിഇ പരീക്ഷ. നഴ്‌സുമാർക്ക് അവരുടെ ക്ലിനിക്കൽ കഴിവുകൾ വികസിപ്പിക്കാനും പരിഷ്കരിക്കാനും ഇവിടെ പരിശീലനം ലഭിക്കും.
ഫ്ലൈവേൾഡിന്റെ മൈഗ്രേഷൻ/സ്റ്റഡി എബ്രോഡ് സേവനങ്ങൾ ഉടൻ തന്നെ കുവൈറ്റ്, ഖത്തർ, സൗദി എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിക്കുമെന്നു ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, താര എസ് നമ്പൂതിരി, ഡാനിയൽ ജോണി എന്നിവർ പറഞ്ഞു. കൃത്യമായ ഫയലിങ്ങില്ലെങ്കിൽ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സാധ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മാത്രം 4400 പേരാണ് ഫ്ലൈവേൾഡ് വഴി മൈഗ്രേഷൻ സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല, വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കും ഫ്ലൈവേൾഡ് സേവനം നൽകുന്നുണ്ട്. പഠനാവശ്യത്തിനു പോകുന്നവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള കോഴ്സുകളാണ് സ്ഥാപനം വഴി നിർദേശിക്കുകയെന്നും അവർ പറഞ്ഞു.