ഗൾഫ് മേഖയിൽ ചൂടിൻ്റെ കാഠിന്യം മത്സ്യബന്ധനമേഖലയേയും സാരമായി ബാധിച്ചു. മത്സ്യബന്ധനം കുറഞ്ഞതോടെ മീൻ വിലയും ഉയർന്നു. പ്രാദേശിക ലഭ്യത കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ നിന്നുള്ളതുമായ മീനാണ് മത്സ്യ മാർക്കറ്റിലെത്തുന്നത്..
അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ പകൽ മീൻപിടിത്തം ഏതാണ്ട് നിലച്ചമട്ടാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ദിവസവും ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ തിരക്കൊഴിഞ്ഞ് കാലിയായ അവസ്ഥയാണ്. കരയ്ക്കെത്തുന്ന മീനുകൾക്ക് ഉയർന്ന വിലയും.
മലയാളികൾക്ക് പ്രിയപ്പെട്ട അയ്ക്കൂറ ( നെയ്മീൻ) കിലോ 32മുതൽ 40 ദിർഹത്തിൽനിന്ന് 90 ദിർഹത്തിലേക്കാണ് ഉയർന്നത്. ചെറിയ നെയ്മീന് പോലും 40 ദിർഹം വിലവരും. വലിയ മീനുകൾക്കെല്ലാം ഇരട്ടിയായി വില വർദ്ധിച്ചിട്ടുണ്ടെന്ന് യു.എ.ഇയിലെ കച്ചവടക്കാർ വ്യക്തമാക്കി.
ചെറുമത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെട്ട മത്തിയുടെ വില 20 ദിർഹം കടന്നു. 25 ദിർഹത്തിന് ലഭ്യമായിരുന്ന ഹമൂറിന് കിലോയ്ക്ക് 60 ദിർഹത്തിലെത്തി. 15 ദിർഹത്തിന് ലഭിച്ചിരുന്ന ഷേരിയുടെ വില 40 ന് മുകളിലായി. സീ ബ്രീമിന് 25 ദിർഹമായിരുന്നത് ഇപ്പോൾ 35മുതൽ 40 ദിർഹം വരെയായി.
ഉയർന്ന വില കാരണം ഭക്ഷണത്തിൽനിന്ന് മീനുപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് പ്രവാസികൾ. ശരാശരി 15 ദിർഹത്തിന് ലഭ്യമാകുന്ന ചിക്കനും 30 ദിർഹത്തിന് ലഭ്യമാകുന്ന ബീഫുമാണ് തമ്മിൽ ഭേതമെന്ന് വിപണിയിലെത്തുന്നവർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc