5,000വര്‍ഷത്തെ അറബ്-ഇന്ത്യ ചരിത്രം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി ഇന്ത്യാ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍1 ജനുവരി19ന് വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ചാണ് നടക്കുക.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ചടങ്ങിൽ മുഖ്യാതിഥിയാവും. ഉദ്ഘാടന സെഷനില്‍ അറബ് മാധ്യമപ്രമുഖന്‍ ഖാലിദ് അൽമ ഈന,പ്രശസ്ത സൗദി കവി അബ്ദുല്ല ഉബൈയാന്‍,സൗദി ശൂറാകൗണ്‍സില്‍ മുന്‍ അംഗം ലിനാ അല്‍മ ഈന,മക്ക മദ്രസത്തുസൗലത്തിയ മേധാവി ഡോ.ഇസ്മായില്‍ മയ്മനി എന്നിവരും സംബന്ധിക്കും.
അതേസമയം ഇന്ത്യന്‍ വംശജർ അടക്കമുള്ള നൂറുകണക്കിന് സൗദി പ്രമുഖരുൾപ്പെടെ രണ്ടായിരത്തിലേറെ പേര്‍ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി, ഇന്ത്യന്‍ സാസ്‌കാരിക പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായപ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടും. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വൈകുന്നേരം അഞ്ചു മണി മുതല്‍ക്കാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. ‘5K Camaraderie” (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന ശീര്‍ഷകത്തിലുള്ളതാണ് സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം. ദുബായ് എക്‌സ്‌പോയില്‍ മാസങ്ങളോളം കലാപരിപാടികള്‍ അവതരിപ്പിച്ച സൗദി തനത് കലാസംഘമാണ് ജിദ്ദ ഫെസ്റ്റിവലിലും അരങ്ങിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ, മാപ്പിളകലകളും പരമ്പരാഗത ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളുമായി ഇന്ത്യന്‍ കൗമാരപ്രതിഭകളും ശ്രോതാക്കളുടെ മനംകവരുന്ന പരിപാടികളുമായി പരിപാടിയുടെ മാറ്റ് കൂട്ടും.