ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയില്‍. രാജ്യാന്തര ഡിജിറ്റല്‍ സാമ്പത്തിക കോടതിയാണ് ആരംഭിച്ചത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക തര്‍ക്കങ്ങൾ ഉൾപ്പടെ പരിഹരിക്കുന്നതിന് ഇതോടെ അവസരമൊരുങ്ങും.
രാജ്യാന്തര തലത്തിലുളള നിയമവിദഗ്ധർ വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് ഡിജിറ്റല്‍ സാമ്പത്തിക കോടതിയുടെ ആസ്ഥാനം. സ്മാര്‍ട്ട് സാങ്കേതിക വിദ്യകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗപ്പെടുത്തിയാണ് കോടതി നടപടികൾ.
നിയമ നടപടികൾ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ആശയ വിനിമയ സംവിധാനങ്ങൾക്കൊപ്പം മാനദണ്ഡങ്ങളും ഡിജിറ്റല്‍ കോടതിയില്‍ നടപ്പാക്കിയിട്ടുണ്ട്. ലോകോത്തര അഭിഭാഷകരുടെയും വിദഗ്ധരുടെയും പാനലിന്‍റെ സേവനവും ഉറപ്പാക്കി. ബിഗ് ഡേറ്റ, ബ്ലോക്ക്‌ചെയിൻ, എഐ, ഫിൻടെക്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി സങ്കീർണ വിഷയങ്ങൾ പ്രത്യേക കോടതിവഴി കൈകാര്യം ചെയ്യാനാകും.