2023 നോട് വിടപറഞ്ഞ് 2024 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകജനത. ഇത്തവണയും പുതുവത്സര രാവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ്.
8 സ്ഥലങ്ങളിലാണ് കിടിലൻ വെടിക്കെട്ട് ഷോകൾ നടക്കുക.
- ബുർജ് ഖലിഫ
- പാം ജുമൈറ
- ബുർജ് അൽ അറബ്
- ഹത്ത
- അൽ സീഫ്
- ബ്ലൂവാട്ടേഴ്സ്
- ബീച്ച്
- ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ ആകാശ വിസ്മയം ഒരുക്കും.
ഒറ്റ രാത്രിയിൽ ഏഴ് തവണയാണ് ഗ്ലോബൽ വില്ലേജ് പുതുവർഷത്തെ വരവേൽക്കുന്നത്. ചൈനയിലെ പ്രാദേശിക സമയം കണക്കാക്കി ഗ്ലോബൽ വില്ലേജിൽ രാത്രി 8 മണിക്ക് ആഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് തായ്ലൻഡ് (രാത്രി 9), ബംഗ്ലാദേശ് (രാത്രി 10), ഇന്ത്യ (രാത്രി 10.30), പാകിസ്ഥാൻ (രാത്രി 11), യുഎഇ (രാത്രി 12), പുലർച്ചെ 1 മണിക്ക് തുർക്കിൽ ന്യൂ ഇയർ എത്തുന്നതോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.
സംഗീതക്കച്ചേരികൾ, ഡ്രോൺ ഷോകൾ, ബീച്ച് പാർട്ടികൾ, ഡൈനിംഗ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നയും ന്യൂഇയർ ഇവന്റുകളിൽ ഉൾപ്പെടുന്നുണ്ട്.