മക്കയിലെ ഹജ് കമ്പനി വെയർ ഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ ആറു പേർക്ക് പരുക്ക് പറ്റിയിട്ടുമുണ്ട്.
അറഫയ്ക്ക് കിഴക്ക് വാദി അൽ അഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് അപ്രതീക്ഷിതമായി തീ പടർന്നത്. പഴയ ഫർണിച്ചർ ശേഖരമായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് കമ്പനി പറഞ്ഞു.