ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫിഫ ഫുട്ബോളിന് ഇനി 30 നാൾകൂടി. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ടീമുകളും. ടീമുകൾ നവംബർ ഏഴ് മുതൽ ഖത്തറിൽ എത്തിത്തുടങ്ങും. കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പനയും പൊടിപൊടിക്കുകയാണ്.
ഖത്തറില്‍ കുറിക്കുന്ന ചരിത്രം
പന്ത്രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഖത്തർ പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഖത്തറിന് സ്വന്തമാകും. 32 ടീമുകൾ ആണ് ഇക്കുറി കിരീടം തേടി മത്സരിക്കുക.എട്ട് സ്റ്റേഡിയങ്ങളിലായി ആകെ 64 മത്സരങ്ങൾ.
ഏഷ്യയിൽ നിന്നും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണ് ഈ വര്‍ഷത്തേത്. ലോക ഫുഡ്ബോൾ മാമാങ്കം സംഘടിപ്പിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. നവംബർ 20ന് അൽഖോറിലെ അൽബെയ്ത്തിലാണ് ഉദ്ഘാട മത്സരം. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ കിരീടപ്പോരാട്ടം നടക്കും.
ആവേശമായി മോഹന്‍ലാല്‍
ലോകമാമാങ്കത്തിന് ആവേശം പകരാന്‍ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്. ഫുട്ബോൾ ഇതിഹാസ താരങ്ങൾക്ക് പുറമൊ ലോകപ്രശസ്തരും സിനിമാ താരങ്ങളും ഖത്തറിലെത്തും. മലയാളികൾക്ക് അഭിമാനമായി നടന്‍ മോഹന്‍ലാലും ഖത്തറിലെത്തും. ഈ മാസം 30നാണ് മോഹൻലാൽ ദോഹയിലെത്തുത്തത്.
ഫുട്ബോൾ ആരാധകർക്കായി മോഹന്‍ലാല്‍ സല്യൂട്ടേഷന്‍ ടു ഖത്തര്‍ എന്ന പേരിൽ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കാണ് പരിപാടിയുടെ സംഘാടകര്‍.