2034 ഫിഫ ലോകകപ്പ് സൗദിയിൽ

Date:

Share post:

ലോകം ഉറ്റുനോക്കുന്ന കാൽപന്തുകളിയുടെ പോരാട്ടങ്ങൾക്ക് 2034ൽ സൗദി അറേബ്യ ആതിഥ്യം വഹിക്കും. സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ആസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയ്ക്ക് നറുക്ക് വീണത്.

ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ ബിഡിനായി മത്സരരംഗത്തില്ലെന്ന് ആസ്ട്രേലിയ സ്ഥിരീകരിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്ട്രേലിയയുമായിരുന്നു.

സൗദി ആതിഥ്യം വഹിക്കുന്ന വിവരം ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ൽ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾക്ക് അർജന്റിന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകൾ, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങൾ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇൻഫന്റീനോ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

View this post on Instagram

A post shared by Gianni Infantino – FIFA President (@gianni_infantino)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....