ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപനയില്ലെന്ന ഫിഫയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഫിഫ പ്രസിഡൻ്റ് ജിയാനി ഇന്‍ഫാൻ്റിനോയുടെ പ്രതികരണവും വന്നു. മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡൻ്റ് പറയുന്നത്. ഫ്രാന്‍സ്, സ്‌പെയിൻ, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളിൽ സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ജിയാനി ഇന്‍ഫാൻ്റിനോ പറഞ്ഞു.
‘സ്റ്റേഡിയത്തില്‍ ബിയര്‍ വില്‍പ്പന സാധിക്കുമെോയെന്ന് അവസാന നിമിഷം വരെ നോക്കി. ദിവസം മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ഫ്രാന്‍സിലും സ്‌പെയിനിലും സ്‌കോട്ട്‌ലന്‍ഡിലും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണം ഉണ്ടായിരിക്കും. അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കാനാണ് സാധ്യത’. ഫിഫ പ്രസിഡൻ്റ് പറഞ്ഞു.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപന ഇല്ലെന്നാണ് ഫിഫയുടെ തീരുമാനം. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടായിരിക്കില്ല. ലോകകപ്പിലെ 64 മത്സരങ്ങളിലും ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയര്‍ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.