2023-ലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി (എൻഇസി). രാജ്യത്തെ 309 സ്ഥാനാർത്ഥികളുടെ സമഗ്രമായ പട്ടികയ്ക്കാണ് അംഗീകാരം നൽകിയത്. സെപ്റ്റംബർ 11-നാണ് 23 ദിവസം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക.
അബുദാബിയിൽ 118, ദുബായിൽ 57, ഷാർജയിൽ 50, അജ്മാനിൽ 21, റാസ് അൽ ഖൈമയിൽ 34, ഉമ്മുൽ ഖുവൈനിൽ 14, ഫുജൈറയിൽ 15 എന്നിങ്ങനെയാണ് ഓരോ എമിറേറ്റിലെയും സ്ഥാനാർത്ഥികളുടെ കണക്കുകൾ. അന്തിമ പട്ടികയിൽ 41 ശതമാനം സ്ത്രീകളുടെയും 59 ശതമാനം പുരുഷന്മാരുടെയും പ്രാതിനിധ്യമാണുള്ളത്. 128 വനിതകളും 181 പുരുഷന്മാരുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. എഫ്എൻസി തെരഞ്ഞെടുപ്പിന്റെ അഞ്ചാം റൗണ്ടിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.uaenec.ae-ൽ ലഭ്യമാണ്.