അതിവേഗത്തിൽ മുന്നോട്ട് കുതിക്കാനൊരുങ്ങി മസ്കത്ത്. മസ്കത്തിന്റെ വികസന പദ്ധതിയായ മസ്‌കത്ത് മെട്രോയുടെ സാധ്യതാ പഠനം പൂർത്തിയായി. അധികം വൈകാതെ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി വ്യക്തമാക്കി.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്‌കത്ത് മെട്രാേ. മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോയുടെ പഠനം പൂർത്തിയാക്കിയത്. തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണെന്നും മെട്രോ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി കൂട്ടിച്ചേർത്തു.
മസ്കത്തിന്റെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2025 -2030 കാലയളവിൽ നൂതന സംവിധാനങ്ങൾ പ്രവർത്തികമാക്കാനാണ് അധികൃതരുടെ തീരുമാനം.