മറ്റൊരു മാരത്തണിനായി കാത്ത് ദുബായ്. എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ ഫെബ്രുവരി 4 ന് നടക്കും. 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ എന്നിങ്ങനെ ആവേശകരമായ മൂന്ന് റേസ് ദൂരങ്ങൾ തെരഞ്ഞെടുക്കാം.
എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തണിനെ വേറിട്ട് നിർത്തുന്നത് മാരത്തണിനായി തെരഞ്ഞെടുത്തിട്ടുള്ള റൂട്ടുകളാണ്.
എക്സ്പോ സിറ്റി ദുബായിലൂടെയും അതിൻ്റെ ഐക്കണിക് പവലിയനിലൂടെയും ഓട്ടത്തിൽ പങ്കെടുക്കാം. ആരോഗ്യകരമായ ഒരു ദിവസത്തിനായി ഞങ്ങളോടൊപ്പം ചേരൂ എന്നാണ് മാരത്തൺ അധികൃതർ പറയുന്നത്.
Expo City #Dubai Half Marathon is set to take place on February 4, offering 5km, 10km, and 21km routes at Al Wasl Plaza, @expocitydubai. pic.twitter.com/GlAfqUe04V
— Dubai Media Office (@DXBMediaOffice) January 27, 2024