ശ്രദ്ധിക്കുക; ഖത്തറിലെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കാൻ നിർദേശം

Date:

Share post:

പ്രവാസികൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഖത്തർ. ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണമെന്ന നിർദേശമാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മുമ്പ് ഖത്തറിൽ ജോലി തേടിയെത്തുന്നവർക്ക് റെസിഡൻസ് പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം വരെയാണ് സാവകാശം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലാവധിയാണ് ചുരുക്കിയിരിക്കുന്നത്. ഇത് തൊഴിൽ തേടി രാജ്യത്തെത്തുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നിയമം ലംഘിക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ വരെയാണ് പിഴ ചുമത്തുക. പുതിയ നിയമവുമായി ബന്ധപ്പെട്ട് തൊഴിലുടമകളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും കർശനമായി ഇവ അനുസരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...