ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രവാസ നാടുകളിലും ആഘോഷങ്ങൾ. ഇന്ത്യന്‍ എംബസികളുടേയും വിവിധ പ്രവാസ സംഘടനകളുടേയും അഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.
യുഎഇയില്‍ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും വർണാഭമായ ആഘോഷങ്ങൾ അരങ്ങേറി. ദുബായിലെ പരിപാടിയില്‍ ഇന്ത്യന്‍ കോൺസൽ ജനറൽ ഡോ. അമൻ പുരി ഇന്ത്യൻ പതാക ഉയർത്തി. അബുദാബിയിൽ ഇന്ത്യന്‍ അംബാസഡർ സഞ്ജയ് സുധീർ കമ്മ്യൂണിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി.
ദുബായിലെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കമ്മ്യൂണിറ്റി അംഗങ്ങളും സാമൂഹിക പ്രവർത്തകരും ആഘോഷങ്ങളുടെ ഭാഗമാകാനെത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടുലമായ നൃത്തപരിപാടികളും അരങ്ങേറി. നർത്തകിയും എഴുത്തുകാരിയുമായ കരുണ റാത്തോറും അബുദാബില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ കുട്ടികൾ വിവിധ പരിപടികൾ അവതരിപ്പിച്ചു.
അമേരിക്കൻ എംബസി ഇന്ത്യൻ റിപ്പബ്ലിക് ദിനം ‘വന്ദേമാതരം’ സംഗീത ആലാപനത്തോടെ ആഘോഷിച്ചു. എംബസിയിലെ യുഎസ് ഓഫീസർമാരായ രാഘവനും സ്റ്റെഫാനിയും പാട്ടിന്റെ അവതരണത്തിനായി ഗായികയും സംഗീതസംവിധായകയുമായ പവിത്ര ചാരിക്കൊപ്പം ചേർന്നത് വെത്യസ്തമായി. പരിപാടി ഓണ്‍ലൈനില്‍ ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി.