പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മലയാളിയായ പ്രവാസി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് (45) മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേയ്ക്ക് പോകവെ ത്വാഇഫിന് നൂറ് കിലോമീറ്റർ അകലെ വച്ചാണ് വാഹനാപകടമുണ്ടായത്.
ഹജ്ജിനിടെ കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പിതാവ് മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങവെയായിരുന്നു അപകടം. മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം ഇന്നലെ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പൂർത്തിയായിരുന്നു.
അപകട സ്ഥലത്തുവെച്ചു തന്നെ റിയാസ് മരണപ്പെട്ടതായാണ് വിവരം. അപകടത്തിൽ റിയാസിൻ്റെ ഭാര്യയും മൂന്ന് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.