അബുദാബിയിലെ റോഡ് ക്രോസിംഗുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള പുതിയ റഡാറുകളും ക്യാമറകളും അബുദാബി പോലീസ് സജീവമാക്കി.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതാണ് ‘EXIT-I’ ഉപകരണങ്ങൾ. ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച് വാഹനമോടിക്കുന്നവരെ ‘EXIT-I’ ഉപകരണങ്ങൾക്ക് പിടികൂടാനാകും.
നിയമലംഘനം നടത്തി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാരെയും ‘EXIT-I’ കുടുക്കും. ഡ്രൈവർമാരുടെ സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.