സ്വേച്ഛാധിപത്യ ഭരണങ്ങളെ ചെറുക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് ചേരണമെന്ന് നാറ്റോയുടെ മുൻ മേധാവിയും മുൻ ഡാനിഷ് പ്രധാനമന്ത്രിയുമായ ആൻഡേഴ്‌സ് ഫോഗ് റാസ്മുസെൻ. തായ്‌വാൻ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് സായ് ഇംഗ്-വെനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2009 മുതൽ 2014 വരെ നാറ്റോയുടെ സെക്രട്ടറി ജനറലായിരുന്നു റാസ്മുസൈന്‍.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് ജനാധിപത്യ രാജ്യങ്ങളാണെന്നും ഇത്തരം രാഷ്ട്രങ്ങൾക്ക് ഒരുമിക്കാന്‍ കഴിയുമെങ്കിൽ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ തലസ്ഥാനങ്ങളില്‍ ബഹുമാന്യശക്തിയായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വേച്ഛാധിപത്യങ്ങൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തായ്വവാനെതിരായ ചൈനയുടെ അധിനിവേശ ഭീഷണികൂടി കണക്കിലെടുത്താണ് പ്രതികരണം.
ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ബെയ്ജിംഗും സമാനമായ എന്തെങ്കിലും പരീക്ഷിച്ചേക്കുമെന്ന ഭയം ശക്തമാക്കിയിട്ടുണ്ട്. തായ്‌വാന് സ്വാതന്ത്ര്യത്തിലും സമാധാനത്തിലും നിലനിൽക്കാനുള്ള അവകാശം ഉണ്ടെന്ന് റാസ്മുസെൻ പറഞ്ഞു.
2020 മുതൽ തുടർച്ചയായി മൂന്ന് വർഷത്തേക്ക് വാർഷിക ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ തായ്വാന്‍ പ്രസിഡന്‍റിന് റാസ്‌മുസന്റെ ഫൗണ്ടേഷന്‍റെ ക്ഷണമുണ്ട്.
തായ്വവാന് ചുറ്റുമുളള ചൈനീസ് സൈനിക പ്രവർത്തനങ്ങൾ പിന്‍വലിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റ് സായ് ഇംഗ്-വെന്‍ ഉയര്‍ത്തി. സംഭാഷണം, സഹകരണം, പ്രാദേശിക സ്ഥിരതയും വികസനവും പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യം എന്നിവയ്ക്ക് മാത്രമേ കൂടുതൽ ആളുകളെ സുരക്ഷിതത്വവും സന്തോഷവും അനുഭവിക്കാൻ കഴിയൂവെന്നും നേകാക്കൾ വിലയിരുത്തി.