വ്യാജ രേഖകൾ കെട്ടിചമച്ചുവെന്ന സംശയത്തെ തുടർന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. വ്യാജ രേഖ ചമക്കൽ, കൈക്കൂലി, സാമ്പത്തിക വഞ്ചന, അധികാര ദുർവിനിയോഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ കീഴില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണിത്. കൂടാതെ സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള്‍ നസഹയെ അറിയിക്കുന്നതിന് നിരന്തരം ബോധവത്കരണവും അതോറിറ്റി നടത്തി വരുന്നുണ്ട്. തുടർ നടപടികൾക്കായി ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് നസഹ അറിയിച്ചു.