യുഎഇയുടെ റെയില്‍വേ ശൃഖലയായ ഇത്തിഹാദ് റെയിലിനെ അബുദാബിയിലെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. രണ്ടാംഘട്ട വികസന പ്രക്രിയയുടെ ഭാഗമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ മേഖലയിലെ ചരക്കുനീക്കം സുഗമാമാകും.
വര്‍ഷത്തില്‍ രണ്ട് കോടി ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനാകും വിധമാണ് പുതിയ പദ്ധതി പൂര്‍ത്തിയായത്. ഇത് അന്താരാഷ്ട്ര കയറ്റിറക്ക് വ്യവസായത്തിന് കുതിപ്പേകും. ഇത്തിഹാദ് റെയിലുമായി മേഖലയെ ബന്ധിപ്പിച്ചതിനൊപ്പം ഫ്രൈറ്റ് ടെര്‍മിനലിന്‍ഫെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതും വന്‍ തോതിലുളള ചരക്കുനീക്കം മുന്നില്‍കണ്ടാണ്.
അതിവേഗം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ പൂര്‍ത്തികരണത്തോടെ വിവിധ എമിറേറ്റുകളേയും തുറമുഖങ്ങളേയും ബന്ധിപ്പിക്കാനുമാകും. വ്യാവസായിക ഉത്പാദ കേന്ദ്രങ്ങളെ സംബന്ധിച്ച് വിപ്ലവകരമായ സാധ്യതകളാണ് തുറക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതൊടെ ചരക്കുനീക്കം പ്രതിവര്‍ഷം 5 കോടി ടണ്‍ എന്ന നിലയിലേക്ക് ഉയരുമെന്നും ഇത്തിഹാദ് റെയിൽ വിഭാഗം മേധാവികൾ ചൂണ്ടിക്കാട്ടി.