തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനിയുടെ വിവാദ പരാമർശത്തിനെതിരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരെന്ന പ്രസ്താവനയ്ക്കെതിരാണ് ജയരാജൻ രംഗത്തെത്തിയത്.
ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ.രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന.എന്താണ് ലക്ഷ്യം? ബിഷപ്പിൻറെ നടപടി തെറ്റാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.