ഗ്രീൻ ഇനിഷ്യേറ്റീവിൻ്റെ നേതൃത്വത്തിൽ സൌദിയിൽ 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരഭത്തിന് തുടക്കമാകുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആണ് പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ചുവടുവെയ്പ്പ്. റിയാദിൽ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക കാലാവസ്ഥാ വാരത്തിൽ ആയിരുന്നു സുപ്രധാന പ്രഖ്യാപനം.
ഹരിതയുഗത്തിന് തുടക്കമാകുന്നതോടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനും അവസരം ഒരുങ്ങുമെന്നാണ് നിഗമനം. ജനവാസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക.
നഗരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും. നരഗങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയാൻ മരങ്ങൾ വെച്ചുപിടിപ്പിക്കും. കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ നിയന്ത്രണത്തിനും വഴിയൊരുങ്ങും. മരം വളർത്തൽ, വിത്ത് ശേഖരണം, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാർക്കുകളുടെ പരിപാലനം, മരങ്ങളുടെ പരിപാലനം തുടങ്ങി വിവിധ മേഖലകളിലെ താഴിൽ അവസരങ്ങൾ ഉയരും.
അതേസമയം 2017 – 2023 വർഷങ്ങൾക്കിടയിൽ സൗദി അറേബ്യയിൽ 41 ദശലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് തയ്യാറെടുപ്പുകൾ നടത്തിയത്. പത്ത് ബില്യൻ മരങ്ങൾ വച്ചുപിടിപ്പിക്കാനുളള തയ്യാറെടുപ്പുകൾ അതിവേഗമാണ് പുരോഗമിക്കുന്നത്.