ജോലിസ്ഥലം സുരക്ഷിതമാക്കാന്‍ പാലിക്കേണ്ട മാർഗരേഖകളുായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മാര്‍ഗനിര്‍ദ്ദേശ്ങൾ പുറത്തുവിട്ടത്. പ്രധാനമായും ഏഴ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടത്.
അസംസ്‌കൃതമോ നിർമ്മിതമോ ആയ വസ്തുക്കളോ ഉപകരണങ്ങളോ മാലിന്യങ്ങളോ സംഭരിക്കുന്നതിന് ഹാളുകൾ താൽക്കാലിക സംഭരണ സ്ഥലങ്ങളായി ഉപയോഗിക്കരുതെന്നാണ് പ്രധാന നിര്‍ദ്ദേശം യന്ത്രസാമഗ്രികൾക്ക് ചുറ്റും മതിയായ ഇടം നൽകണമെന്നും തൊഴിലാളികളെ സ്വതന്ത്രമായി സഞ്ചരിക്കാനും അവരുടെ ചുമതലകൾ നിർവഹിക്കാനും അനുവദിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
തൊഴിലാളികൾ വീണ് അപകടങ്ങളില്‍ പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ജീവന് ഭീഷണിയാകുന്ന വസ്തുക്കളിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. കമ്പനികൾക്കും ജോലിസ്ഥലങ്ങൾക്കും സമീപമുള്ള ചതുപ്പുനിലങ്ങളും വെളളക്കെട്ടുകളും നികത്തണം. ജോലിസ്ഥലത്തെ ഉപകരണങ്ങളും മാർഗങ്ങളും അഗ്നി പ്രതിരോധശേഷിയുള്ളതും സ്പെസിഫിക്കേഷനുകൾക്കും സാങ്കേതിക ആവശ്യകതകൾക്കും അനുസൃതമായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.
സൗകര്യങ്ങൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ, എമർജൻസി എക്സിറ്റ് ലൊക്കേഷനുകൾ എന്നിവ ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തി നൽകണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ജോലിസ്ഥലത്തെ തറയ്ക് തടസ്സങ്ങളൊ ദ്വാരങ്ങളൊ പാടില്ലെന്നും സമവും പരന്നതുമായ ഉപരിതലം അപകടമൊഴിവാക്കുമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിലാണ് സുരക്ഷ ക്രമീകരിക്കേണ്ടതെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ സൂചിപ്പിച്ചു.