എമിറേറ്റൈസേഷൻ എഐ പ്രോഗ്രാം നടത്തുന്നതിന് കോർ42-കമ്പനിയുടമായി യുഎഇ ധാരണാപത്രം ഒപ്പുവച്ചു. യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക മേഖലകളിലെ സഹകരണ ഘടനകളെ ശക്തിപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിംഗ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ദേശീയ പ്രതിഭകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പദ്ധതി. സമഗ്ര പരിശീലന പരിപാടികളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്.
ജൈടെക്സ് ഗ്ലോബൽ 2023 ൻ്റെ ഭാഗമായി കോഡേഴ്‌സ് എച്ച്ക്യുവിൽ നടന്ന ഗ്ലോബൽ ദേവസാം വേളയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയും കോർ42 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിറിൽ എവ്തിമോവും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എമിറാത്തി പ്രതിഭകൾ അഭിവൃദ്ധി പ്രാപിക്കുന്ന തരത്തിൽ അത്യാധുനിക എഐ ഉപകരണങ്ങളും മികച്ച സമ്പ്രദായങ്ങളും കൊണ്ട് ശക്തിപ്പെടുത്തുന്ന ഒരു ആവാസ വ്യവസ്ഥ വളർത്തിയെടുക്കുകയും പ്രധാൻ ലക്ഷ്യമാണ്.
കഴിവുള്ള കോഡർമാരും എഐ വിദഗ്ധരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും നടപടിയുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിംഗ് മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യക്തികളെ സജ്ജരാക്കുന്നത് യുഎഇ പ്രതിബദ്ധമാണെന്ന് അധികൃചതർ സൂചിപ്പിച്ചു.