എമിറാത്തി വനിതാ ദിനം നാളെ; വിപുലമായ ആഘോഷങ്ങൾ

Date:

Share post:

എട്ടാമത് എമിറാത്തി വനിതാദിനം ഞായ‍റാ‍ഴ്ച. എമിറാത്തി സ്ത്രീകളുടെ പ്രയത്‌നങ്ങളെ തിരിച്ചറിയുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ രൂപപ്പെടുത്തുന്നതിൽ വനിതകളുടെ ദേശഭക്തി, ധൈര്യം, സ്വപ്നങ്ങൾ, നേട്ടങ്ങൾ എന്നിവയെ മാനിക്കുന്നതിനുമായാണ് വനിതാദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വനിതകളുടെ ഉന്നമനത്തിലും ലിംഗസമത്വത്തിലും രാജ്യം നേടിയ പുരോഗതിയുടെ ആഘോഷമെന്ന നിലയില്‍ ഓരോ വര്‍ഷവും വിപുലമായാണ് ആഘോഷങ്ങൾ.

പ്രചോദനാത്മക യാഥാര്‍ത്ഥ്യം, സുസ്ഥിര ഭാവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ വനിതാദിനം വന്നെത്തുന്നത്. വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ ലിംഗ അസമത്വം കുറച്ചുകൊണ്ട് വരികയാണ് യുഎഇയുടെ ലക്ഷ്യം. സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം, , സുസ്ഥിര ഇടപെടല്‍, , സമ്പദ്‌വ്യവസ്ഥയിൽ നേതൃത്വം എന്നീ മേഖലകളില്‍ വനിതാ സ്വാധീനം ഉയര്‍ത്തും. അതേസമയം രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് യുഎഇയിലെ വനിതകൾ. സ്ത്രീകളുടെ ഉയർച്ചക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി യുഎഇ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തി. യുഎഇയിൽ ബിരുദം നേടിയവരിൽ 70 ശതമാനവും സ്ത്രീകളാണെന്നും സ്ത്രീകൾ രാജ്യത്തിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെ വികസനത്തിനും പുരോഗതിക്കും എമിറാത്തി വനിതകളുടെ സംഭാവനകളെ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമയും പ്രശംസിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും എണ്ണ-വാതക മേഖലയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ പ്രതിബദ്ധതയേയും ശൈഖ ഫാത്തിമ അഭിനന്ദിച്ചു. എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് അഡ്‌നോക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈഖ ഫാത്തിമ.

എല്ലാ വർഷവും ഓഗസ്റ്റ് 28 നാണ് എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്നത്. രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കാണ് 2015 ൽ എമിറാത്തി വനിതാ ദിനം സ്ഥാപിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ജനറൽ വിമൻസ് യൂണിയൻ സ്ഥാപിതമായതും ഇതേ ദിവസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...