വാർദ്ധക്യം തോറ്റുപോകും; ഇവരുടെ കരവിരുതിന് മുന്നിൽ

Date:

Share post:

സാങ്കേതിക പുരോഗതി അതിവേഗം ലോകത്തെ മാറ്റിമറിക്കുമ്പോൾ പരമ്പരാഗത കരകൗശല വിദ്യകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ചിലർ യുഎഇയിലുമുണ്ട്. വയസ്സേറി വാർദ്ധക്യത്തിൻ്റെ അറ്റമെത്തിയിട്ടും നാടിൻ്റെ പാരമ്പര്യം പുതുതലമുറകളെ പരിചയപ്പെടുത്താൻ സമയം ചിലവഴിക്കുന്നവർ.

പാരമ്പര്യവും സംസ്കാരവും വിളിച്ചോതി യുഎഇയിലെ എമിറേറ്റുകളിൽ സംഘടിപ്പിക്കുന്ന വിവിധ മേളകളിൽ ഇത്തരം കരകൌശല വിദഗ്ദ്ധരേയും പരമ്പരാഗത കലാകാരൻമാരേയും കാണാൻ കഴിയും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ദിബ്ബ അൽ ഹിസ്‌ൻ ദ്വീപിൽ സംഘടിപ്പിച്ച അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിൻ പങ്കെടുക്കുന്ന സുലൈമാൻ അബ്ദുല്ല മുഹമ്മദ് അൽ ദ്വാരി എന്ന മനുഷ്യൻ അതിലൊരാളാണ്. ഈന്തപ്പനയോലകളെ തഴുകി ബലമുളള കയറുകളാക്കി മാറ്റുന്ന ഒരു 95 വയസ്സുകാരൻ.

വെറും കൈകൾ ഉപയോഗിച്ച് കയറുകൾ നിർമ്മിക്കുന്ന വിദ്യ കേവലം 5 വയസ്സുള്ളപ്പോൾ മുതൽ സ്വായത്തമാക്കിയതാണെന്ന് അൽ ദ്വാരി പറയും. ഇത് അത്ര വലിയ കാര്യമല്ല, എങ്കിലും പുതുതലമുറ  കണ്ടിട്ടില്ലാത്ത കാഴ്ചയെന്ന് ചെറുപുഞ്ചിരിയോടെ അൽ ദ്വാരി കൂട്ടിച്ചേർക്കുന്നു. ഇതിനിടെ ആകാംഷാപൂർവ്വം സമീപിക്കുന്നവർക്ക് ഇഴകൾ പിരിച്ച് ശക്തമായ കയറുകൾ നിർമ്മിക്കുന്ന വിദ്യയും അൽ ദ്വാരി കാണിച്ചുതരും.

ഫുജൈറയിലെ ദിബ്ബയിൽ ജനിച്ച ദ്വാരി പരമ്പരാഗത തൊഴിലുകളായ കയർ നിർമ്മാണം, വല നെയ്യൽ, മീൻപിടുത്തം, തുടങ്ങിയവയിലൂടെയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുന്നതിനോപ്പം 95ആം വയസ്സിലും പാരമ്പര്യങ്ങളുടെയും പൈതൃകത്തിൻ്റേയും മൂല്യം ഊർജസ്വലതയോടെ കാണിച്ചുതരാൻ സന്നദ്ധനാവുകയാണ് അൽദ്വാരി.

സമാന ചിന്താഗതി തന്നെയാണ് എഴുപത് വയസ്സ് പിന്നിട്ട എമിറാത്തി കലാകാരൻ അബ്ദുല്ല മുഹമ്മദ് അലി മുതവ്വയുടേയും. കഴിഞ്ഞ അമ്പത് വർഷത്തിലധികമായി യുഎഇയുടെ തീരദേശ പൈതൃകം വ്യക്തമാക്കുന്ന ചെറുവളളങ്ങളുടേയും ബോട്ടുകളുടേയും മിനിയേച്ചറുകൾ നിർമ്മിക്കുന്നതിൽ വ്യാപൃതനാണ് അദ്ദേഹം.

മുതവ്വയുടെ മിനിയേച്ചർ ബോട്ടുകൾ അലങ്കാരങ്ങൾ മാത്രമല്ല. ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്ന കപ്പലുകളുടേയും ബോട്ടുകളുടേയും മറ്റും തനിപ്പകർപ്പാണത്. ദിവസേന 12 മണിക്കൂറിലധികം അധ്വാനമുണ്ടെന്നും മുതവ്വ വെളിപ്പെടുത്തുന്നു. ഇതിനായി ബലമുളള തടികൾ തിരഞ്ഞെടുക്കുന്നത് മുതൽ കൊത്തുപണികളിൽ വരെ കലയും സർഗവാസനയും കരവിരുതും ചേർന്നുനിൽക്കും.

ചരിത്രവും സംസ്കാരവും കാത്തുസൂക്ഷിക്കുക മാത്രമല്ല പുതുതലമുറക്ക് സ്വരാജ്യത്തെപ്പറ്റി അഭിമാനം പകരാനുളള ശ്രമങ്ങളും പിന്നിലുണ്ടെന്ന് ഈ കലാകാരൻമാർ പറയുന്നു. ലോകമെമ്പടുനിന്നും യുഎഇിലേക്ക് ആളുകൾ ചേക്കേറുന്നകാലത്ത് വിദേശികൾക്കും പുതുതലമുറയ്ക്കും മുന്നിൽ സ്വന്തം രാജ്യത്തിൻ്റെ സംസ്കാരം അടയാളപ്പെടുത്തുകയാണിവർ.

എഴുത്ത് : ജോജറ്റ് ജോൺ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...