ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിയതായി എമിറേറ്റ്സ് അറിയിച്ചു. ഒക്ടോബർ 20 വരെയാണ് എയർലൈൻ സർവ്വീസ് നിർത്തിവെച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് വിമാന സർവീസ് താൽക്കാലികമായി നിർത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ടെൽ അവീവിലേക്ക് കണക്ഷൻ വിമാനങ്ങളും സർവീസ് നടത്തില്ല.
ഈ തിയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടാൽ പണം തിരികെ ലഭിക്കുന്നതാണ്. മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ടിക്കറ്റ് മാറ്റിയെടുക്കാൻ അവസരമുണ്ടാകും. ഒക്ടോബർ 11ന് മുമ്പ് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും റദ്ദാക്കൽ ചാർജും തീയതി മാറ്റുന്നതിനുള്ള ചാർജും നവംബർ 30വരെ ഒഴിവാക്കിയിട്ടുണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു.