എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറൽ അതോറിറ്റി മാർഗനിര്‍ദ്ദേശം പുറത്ത്. ആറുമാസത്തിനുളളില്‍ എടുത്ത കളര്‍ ചിത്രമാകണമെന്നും വെളുത്ത പശ്ചാത്തലം വേണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം.
വ്യക്തതയുളള ചിത്രമായിരിക്കണം. അറുന്നൂറ് ഡിപിെഎ റെസലൂഷ്യനില്‍ കൂടുതലുളള ചിത്രങ്ങളാണ് ആവശ്യം. ഭാവ പ്രകടനങ്ങൾ പാടില്ലെന്നും സ്വാഭാവിക മുഖഭാവം വേണമെന്നും ഫെഡറല്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ പറയുന്നു.
ചരിഞ്ഞ മുഖമൊ കണ്ണുകളില്‍ നിറങ്ങളോടുകൂടിയ ലെന്സുകളൊ പാടില്ല. കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കണ്ണിന്റെ കാഴ്ച മറയാത്ത തരത്തിലുളള ചിത്രങ്ങൾ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും വേഷം പാസ്പോര്‍ട്ടിലെ ചിത്രത്തിന് സമാനമായതാകാമെന്നും അതോറിറ്റി വ്യക്തമാക്കി.
വിസ പാസ്പോര്ട്ടില് പതിക്കുന്നതിന് പകരം എമിറേറ്റ്സ് െഎഡിയില്‍ രേഖപ്പെടുത്തുന്ന രീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ അതോറിറ്റി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തുവിട്ടത്.