യാത്രക്കാര്‍ക്ക് വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാനുള്ള അവസരം ഒരുക്കി ദുബായുടെ മുൻനിര വിമാനകമ്പനിയായ എമിറേറ്റ്‌സ് രംഗത്ത്. ഹോം ചെക്ക്-ഇൻ സേവനമാണ് യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്. ദുബായിലും ഷാർജയിലുമായി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമാണെന്നും എമിറേറ്റ്സ് വിമാനകമ്പനി അറിയിച്ചു.
യാത്രയ്ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വീട്ടിലുരുന്നുതന്നെ പൂര്‍ത്തിയാക്കാം. ഡോക്യുമെന്റ് വെരിഫിക്കേഷൻ, ബാഗേജ് ചെക്കിംഗ്-ഇൻ, ബോർഡിംഗ് പാസുകൾ എന്നിവ ഉൾപ്പെടെ തുടങ്ങി വിമാനത്താവളത്തിനുളളിലെ എല്ലാ നടപടിക്രമങ്ങളും ചെക്ക്-ഇൻ ഏജന്റുമാർ വീട്ടിലെത്തി പൂര്‍ത്തിയാക്കും. മുൻകൂട്ടി ബുക്ക് ചെയ്ത സമയങ്ങളിൽ യാത്രക്കാരുടെ വീടുകളോ ഹോട്ടലുകളോ ആണ് ചെക്- ഇന്‍ ഏജന്‍റുമാര്‍ എത്തുക.
മുൻകൂട്ടി ബുക്ക് ചെയ്ത എമിറേറ്റ്‌സ് കോംപ്ലിമെന്ററി ഡ്രൈവർ യാത്രക്കാരെ അവരുടെ സൗകര്യത്തിന് എയർപോർട്ടിലേക്ക് എത്തിക്കും. അതേസമയം ലഗേജ് ഏജന്റുമാരാണ് കൈകാര്യം ചെയ്യുക. അവസാന നിമിഷത്തെ അധിക ലഗേജുകൾക്കായി എയർപോർട്ടിൽ ഒരു കൗണ്ടറും ഹോം ചെക്ക്-ഇൻ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
വീടുകളിലെ സേവനത്തിനായി ഫ്ലൈറ്റ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ബുക്ക് ചെയ്തിരിക്കണമെന്നാണ് വൃവസ്ഥ. കൂടാതെ ഫ്ലൈറ്റ് പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പാണ് ഹോം സേവനത്തിനായുള്ള ഏറ്റവും പുതിയ ചെക്ക് ഇൻ എന്നും കമ്പനി അറിയിച്ചു. ഹോം ചെക് ഇന്‍ ചെയ്താലും 90 മിനിറ്റിന് മുമ്പെങ്കിലും ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തണം. ഉപഭോക്താക്കൾക്ക് നേരിട്ട് ഇമിഗ്രേഷനിലേക്കും സുരക്ഷയിലേക്കും പോകാം. തുടർന്ന് എമിറേറ്റ്സിന്റെ സമർപ്പിത ഫസ്റ്റ് ക്ലാസ് ലോഞ്ചില്‍ തുടരാനുമാകും.
യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ചെക്ക്-ഇൻ ചെയ്യാനും മൊബൈൽ ബോർഡിംഗ് പാസ് നൽകാനും എമിറേറ്റ്‌സിന്റെ സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് ഉപയോഗിക്കാനും അവസരമുണ്ട്. ഒപ്പം DXB-യിലെ ഇന്റഗ്രേറ്റഡ് ബയോമെട്രിക്‌സ് ടണലും സ്മാർട്ട് ഗേറ്റുകളും പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.
യാത്രക്കാര്‍ക്ക് സുഗമവും സമ്പർക്കരഹിതവുമായ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എമിറേറ്റ് അധികൃതര്‍ വ്യക്തമാക്കി.