‘അവിടം അപകടമാണ്’, ഗസ്സയിലെ സ്ഥലങ്ങൾ കാണാനുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി ഇലോൺ മസ്ക്

Date:

Share post:

ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ കാണുന്നതിന് വേണ്ടിയുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി എക്സ് (ട്വിറ്റർ) ഉടമയും ടെസ്‍ല സി.ഇ.ഒയുമായ ഇലോൺ മസ്ക്. ‘അവിടെ ഇപ്പോഴും അപകടകരമാണെന്നാണ് മനസ്സിലാക്കുന്നത്’ എന്നായിരുന്നു മസ്ക് നൽകിയ മറുപടി. എന്നെന്നും അഭിവൃദ്ധിയുള്ള ഗസ്സയാണ് എല്ലാവർക്കും ഗുണകരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസിന്റെ ക്ഷണം സംബന്ധിച്ച് വാൾട്ടർ ബ്ലൂംബർഗ് എക്സിൽ (പഴയ ട്വിറ്റർ) എഴുതിയ കുറിപ്പിന് കമന്റായാണ് മസ്ക് മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്ക് അവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ കാണാൻ മസ്കിനെ ഹമാസ് പ്രതിനിധി ക്ഷണിച്ചത്.

‘ഗസ്സ സന്ദർശിക്കാൻ മസ്കിനെ ക്ഷണിക്കുകയാണ്. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മസ്ക് തീർച്ചയായും കാണണം’ -ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്റൂത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്ക് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, പ്ര​സി​ഡ​ന്റ് ഐ​സ​ക് ഹെ​ർ​സോ​ഗ് എ​ന്നി​വ​രെ​യ​ട​ക്കം നേരിൽ കണ്ടിരുന്നു. കൂടാതെ ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​ത് തീ​വ്ര​വാ​ദ​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ടുകയും ചെയ്തു.

എന്നാൽ നേരത്തെ ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന ആരോപണമുയർത്തി മസ്കിനെതിരെ വ്യാപക വിമർശനം ഇസ്രായേൽ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കാനും തീരുമാനിച്ചിരുന്നു. എ​ക്സി​ൽ മ​റ്റൊ​രാ​ളു​ടെ ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന് മ​സ്ക് പി​ന്തു​ണ ന​ൽ​കി​ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ഈ പശ്ചാത്തലത്തിലായിരുന്നു മസ്കിന്‍റെ ഇസ്രായേൽ സന്ദർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...