കാലവർഷമെത്തിയതോടെ മഴ തകർത്തു പെയ്യുകയാണ്. റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമൊക്കെയായി എവിടെ നോക്കിയാലും മഴമേളം തന്നെയാണ്. ഇതോടെ നിരവധി ദുരന്ത വാർത്തകളുമെത്തുന്നുണ്ട്. അവയ്ക്കൊപ്പം ആദ്യം ദു:ഖം തോന്നുമെങ്കിലും പിന്നീട് ആശ്വാസമാകുന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കഥയിലെ താരം ഒരു കാട്ടാനയാണ്.
സംഘമായി ഒരു പുഴ മുറിച്ച് അക്കരെ കടക്കാൻ നോക്കുകയാണ് കാട്ടാനകൾ. പകുതി വഴി പിന്നിട്ടപ്പോഴേയ്ക്കും അതിൽ ഒരു കുട്ടിയാന ഒഴുക്കിൽപ്പെട്ടു. ശക്തമായ ഒഴുക്കായതിനാൽ കുറച്ച് ദൂരം ആന വെള്ളത്തോടൊപ്പം മുന്നോട്ട് നീങ്ങി. ഇതുകണ്ട് മറ്റ് ആനകൾ പരിഭ്രാന്തരായി ആനയെ ചുറ്റും തിരഞ്ഞെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ അവ നിസഹായരായി പുഴയിൽ തന്നെ നിന്നു.
എന്നാൽ ഈ സമയം, രക്ഷപെടാനുള്ള മാർഗങ്ങൾ തിരയുകയായിരുന്നു ഒഴുക്കിൽപെട്ട ആന. ഒടുവിൽ പുഴയുടെ ഒരു വശത്തേയ്ക്ക് ഒഴുകിയെത്തിയ ആശാൻ സർവ്വശക്തിയുമെടുത്ത് നീന്തി കരയിലെത്തുകയായിരുന്നു. ഇതെല്ലാം കണ്ട് പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിൽക്കുകയായിരുന്ന ചില യുവാക്കൾ ആന ഒഴുക്കിൽപെടുന്നതും സാഹസികമായി രക്ഷപെടുന്നതുമെല്ലാം ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അധികം വൈകാതെ സംഭവം സാമൂഹ്യമാധ്യമത്തിൽ വൈറലായി. ഇതോടെ രസകരവുമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് എത്തിത്തുടങ്ങി. വീഡിയോ കാണാം…
View this post on Instagram