സൗദിയിലെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

Date:

Share post:

സൗദിയിലെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ 22 വിമാനത്താവളങ്ങളിലാണ് ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ക്ലസ്റ്റർ കമ്പനിയും ഗ്രീൻ സൊല്യൂഷൻസ് കമ്പനിയും തമ്മിൽ ധാരണയിലെത്തി.

എയർപോർട്ട് ക്ലസ്റ്റർ കമ്പനി ഓപ്പറേഷൻ ജനറൽ മാനേജർ സാദ് അജ്‌ലാനും ഗ്രീൻ സൊല്യൂഷൻസ് കമ്പനി ജനറൽ മാനേജർ സാദ് അൽ സഹലിയുമാണ് കരാർ കൈമാറിയത്. കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ചാർജിങ്ങിനായി കൂടുതൽ സൗകര്യമൊരുക്കുകയാണ് അധികൃതർ. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...