ഇലക്ട്രോണിക് രേഖയിൽ കൃത്രിമം കാണിച്ചു, എട്ടംഗ സംഘത്തിന് തടവ് ശിക്ഷയും നാടുകടത്തലും വിധിച്ച് റാസൽഖൈമ ക്രിമിനൽ കോടതി

Date:

Share post:

ഇലക്ട്രോണിക് രേഖയിൽ കൃത്രിമം കാണിച്ചതിനും വ്യാജരേഖകൾ കണ്ടെത്തിയതിനും എട്ടംഗ സംഘത്തിന് റാസൽഖൈമ ക്രിമിനൽ കോടതി ആറ് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ഫോൺ സേവന കാർഡുകൾക്കായുള്ള സബ്സ്ക്രിപ്ഷൻ കരാറുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇവർ കൃത്രിമം കാണിച്ചത്.

അതേസമയം ഏഷ്യൻ പൗരത്വമുള്ള പ്രതികൾക്കൊപ്പം ഇതിന് മുൻപും സമാനമായ ശിക്ഷ ലഭിച്ച മറ്റ് ഏഴ് പേർക്കെതിരെയും ഇലക്ട്രോണിക് രേഖയിൽ വ്യാജരേഖ ചമച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിട്ടുണ്ട്. ഇരയാക്കപ്പെട്ടവരുടെ തിരിച്ചറിയൽ കാർഡുകളും പേരുകളും തട്ടിപ്പിലൂടെ നേടിയെടുത്താണ് ഫോൺ സേവന കാർഡുകളുടെ സബ്സ്ക്രിപ്ഷൻ കരാറുകൾ പ്രതികൾ വ്യാജമായി ഉണ്ടാക്കിയത്.

ഒരു ഡാറ്റ റീഡർ ഉപകരണം ഉപയോഗിച്ച് ഇരകളുടെ ഡാറ്റ ഇലക്ട്രോണിക് സിസ്റ്റത്തിലെ കരാറുകളിലേക്ക് മാറ്റി. അവർ അറിയാതെ തന്നെ അവരുടെ പേരിലുള്ള ഇലക്ട്രോണിക് ഒപ്പും (വിരലടയാളം) പ്രതികൾ കണ്ടെത്തി. ഇതിന് ശേഷം ഇരകളുടെ പേരുകളിൽ സാധുവായ ഔദ്യോഗിക രേഖകൾ ഉപയോഗിക്കുക, അവ നിയമവിരുദ്ധമായി ഉപയോഗിക്കുക, വ്യാജ ഇലക്ട്രോണിക് രേഖകൾ യോഗ്യതയുള്ള അധികാരികൾക്ക് സമർപ്പിക്കുക എന്നീ കുറ്റങ്ങൾ ഇവർ ചെയ്തു എന്നുമാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....