ഈദ് അവധിക്കാലം അടിച്ചുപൊളിക്കുന്നതിന് ദൂരയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡ്രൈവിംഗിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സൗദി. സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള എട്ട് നിർദേശങ്ങൾ റോഡ് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ഈദ് അൽ ഫിത്ർ അവധിയോടനുബന്ധിച്ച് ഗതാഗത സുരക്ഷ മന്ത്രിതല സമിതിയുമായി സഹകരിച്ച് ‘സുരക്ഷിത അവധിക്കാലം’ എന്ന പേരിൽ ആരംഭിച്ച ബോധവത്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണിത്. അവധിക്കാലത്തെ യാത്ര കൂടുതൽ സുരക്ഷിതമാക്കുകയും റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
എട്ട് നിർദേശങ്ങൾ
1) സീറ്റ് ബെൽറ്റ് ധരിക്കുക
2) വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക
3) വേഗപരിധി പാലിക്കുക
4) ഡോറുകൾ അടക്കുക
5) കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ അവരുടെ നിയുക്ത സീറ്റുകളിൽ ഇരുത്തുക
6) യാത്രക്ക് മുമ്പ് കാലാവസ്ഥ ഉറപ്പുവരുത്തുക
7) വാഹനത്തിൽ എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം
8) മഴ പെയ്യുമ്പോഴും കാലാവസ്ഥ മാറ്റമുണ്ടാകുന്ന സമയങ്ങളിലും വാഹനമോടിക്കുന്നവർ ആവശ്യമായ മുൻകരുതലെടുക്കണം
ടയറുകളും മറ്റ് വാഹന ഉപകരണങ്ങളും പരിശോധിക്കേണ്ടതിന്റെയും യാത്രക്ക് മുമ്പ് മതിയായ ഉറക്കം ലഭിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അതോറിറ്റി ഊന്നിപ്പറഞ്ഞു.