നോമ്പ് നോറ്റ് പ്രാർത്ഥനയോടെ പുണ്യ റമദാനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പെരുന്നാള്‍ നമസ്കാര സമയവും കേന്ദ്രങ്ങളും ഖത്തര്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാവിലെ 5.32ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. പള്ളികളിലും ഇദ്ഗാഹുകളിലുമായി 642 കേന്ദ്രങ്ങളില്‍ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരം നടക്കുന്ന മുഴുവൻ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റമദാന് 30 ഉം പൂര്‍ത്തിയാക്കി ഏപ്രില്‍ 10നായിരിക്കും ഈദുല്‍ ഫിത്റെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചിരുന്നത്. തിങ്കളാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ലെങ്കിലും മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഔഖാഫിനു കീഴിലെ കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആറിടങ്ങളിൽ മലയാള പ്രഭാഷണം നടക്കും
ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററിനു കീഴിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യുണിറ്റി (സി.ഐ.സി) പെരുന്നാൾ പ്രഭാഷണത്തിന്റെ മലയാള വിവർത്തനം ഉണ്ടായിരിക്കും. ഈദ് ഗാഹിലും പള്ളികളിലുമായി ആറിടങ്ങളിലാണ് ഖുതുബയുടെ മലയാള വിവർത്തന സൗകര്യമൊരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
അൽ വക്റ ഈദ് ഗാഹ് (ഡോ. അബ്ദുൽ വാസിഅ്), ഗാനിം അലി അബ്ദുല്ല ഖാസിം ആൽഥാനി മസ്ജിദ്, നുഐജ അലി ബിൻ അലി മസ്ജിദ് (അബ്ദുറഹീം പി.പി), മൻസൂറ അൽ മീറ (ജമീൽ ഫലാഹി), ജാമിഅ് സുറാഖ ബിൻ മാലിക് മീദന ഖലീഫ (മുജീബുർറഹ്മാൻ പി.പി), അൽ സദ്ദ് (യൂസുഫ് പുലാപറ്റ), അൽ ഖോർ ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), ജാമിഅ് ഖലീഫ അബ്ദുല്ല മുഹമ്മദ് അൽ അതിയ്യ എന്നിവർ മലയാള ഖുതുബ നിർവഹിക്കും.