നടി മീര നന്ദൻ വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ താലിചാർത്ത്

Date:

Share post:

മലയാള ചലചിത്രതാരം മീര നന്ദന്‍ വിവാഹിതയായി. പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന്‍ ശ്രീജു മീര നന്ദന് താലി ചാർത്തി. ലണ്ടനില്‍ അക്കൗണ്ടൻ്റാണ് ശ്രീജു.

താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മാട്രിമോണിയലിലൂടെ പരിചയപ്പെട്ട ഇരുവരുടേയും വിവാഹം പിന്നീട് വീട്ടുകാർ ഉറപ്പിക്കുകയായിരുന്നു.

നിരവധി ആരാധകരും താരങ്ങളും താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഹന്ദി, ഹല്‍ദി ഉള്‍പ്പെടേയുള്ള ചടങ്ങുകളില്‍ മീര നന്ദന്റെ അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങി കലാകാരികളും സിനിമാപ്രവർത്തകരും പങ്കെടുത്തിരുന്നു.

 

View this post on Instagram

 

A post shared by Sneakpeekmedia (@sneakpeekmedia_)

ടിവി അവതാരകയായാണ് മീര കരിയർ തുടങ്ങിയത്. പിന്നീട് ദിലീപിനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നഡയിലും വേഷമിട്ടിട്ടുണ്ട്. കൊച്ചി എളമക്കര സ്വദേശിനിയാണ് മീര നന്ദന്‍

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...