ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തർപ്രദേശിലെ ലക്നൗ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അയൽരാജ്യമായ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഡൽഹിയിൽ ഭൂചലനമുണ്ടായത്.
ഉച്ചയ്ക്ക് 2.25നും 2.50 നും ഇടയിലായിരുന്നു ഭൂചലനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Earthquake of Magnitude:6.2, Occurred on 03-10-2023, 14:51:04 IST, Lat: 29.39 & Long: 81.23, Depth: 5 Km ,Location:Nepal for more information Download the BhooKamp App https://t.co/rBpZF2ctJG @ndmaindia @KirenRijiju @Indiametdept @Dr_Mishra1966 @Ravi_MoES pic.twitter.com/tOduckF0B9
— National Center for Seismology (@NCS_Earthquake) October 3, 2023