ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​, ​ബഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പിട്ടു

Date:

Share post:

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​ ഉടൻ. ഇതിനായി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പുവച്ചതായി ജി​ദ്ദ വി​മാ​ന​ത്താ​വ​ള ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നി​ല​യി​ൽ ഷോ​പ്പു​ക​ൾ ന​ട​ത്തു​ന്ന ​പ്ര​മു​ഖ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളി​ലൊ​ന്നു​മാ​യാ​ണ്​ കരാർ. ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 10,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തീ​ർ​ണ​ത്തി​ൽ ടെ​ർ​മി​ന​ൽ ഒ​ന്നി​ലും നോ​ർ​ത്ത് ടെ​ർ​മി​ന​ലി​ലും അ​ന്താ​രാ​ഷ്​​ട്ര ഡി​പ്പാ​ർ​ച്ച​ർ ഏ​രി​യ​യി​ലു​മാ​യി ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ങ്​ ഏ​രി​യ ഒ​രു​ക്കു​ന്ന​തി​ന്​ ഏ​ഴ്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​മ്പ​നി​ക്ക്​ വാ​ണി​ജ്യ ഓ​പ​റേ​റ്റി​ങ്​ ലൈ​സ​ൻ​സ്​ ന​ൽ​കി​യ​ത്​.

യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക​ എന്ന വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാണ് പുതിയ നീക്കം. ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ​ജി. റാ​ഇ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ മു​ദൈ​ഹി​ സി.​ഇ.​ഒ അ​യ്മ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാർ ധാരണയായത്. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, ഫാ​ഷ​ൻ വ​സ്​​തു​ക്ക​ളും വ​സ്​​ത്ര​ങ്ങ​ളും, മി​ഠാ​യി, ആ​ക്സ​സ​റി​ക​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ൾ ഒ​രു മേ​ൽ​ക്കൂ​ര​ക്ക്​ കീ​ഴി​ലൊ​രു​ക്കാ​ൻ സൗ​ദി വ്യാ​പാ​ര മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രോ​ടൊ​പ്പം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ന്താ​രാ​ഷ്​​ട്ര ഡ്യൂ​ട്ടി ഫ്രീ ​മാ​ർ​ക്ക​റ്റ് ഓ​പ​റേ​റ്റി​ങ്​ വി​ദ​ഗ്ധ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഈ ക​രാ​ർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ആന്തരിക റോഡുകളുടെ വികസനം; 3.7 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്ക് അംഗീകാരം നൽകി ഭരണാധികാരി

ദുബായിലെ ആന്തരിക റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക്...

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...