യുഎഇയിൽ ചൂട് വർധിക്കുന്നു; ഉച്ചവിശ്രമം 4 വരെ വേണമെന്ന് തൊഴിലാളികൾ

Date:

Share post:

ഓരോ ദിവസവും യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം 4 മണി വരെയാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ. നിലവിൽ പന്ത്രണ്ടര മുതൽ മൂന്ന് മണി വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഇത് ഒരു മണിക്ക് ആരംഭിച്ച് 4 ന് അവസാനിക്കുന്ന രീതിയിൽ സമയം പുനഃക്രമീകരിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ചൂട് അസഹനീയമായതിനേത്തുടർന്നാണ് പുതിയ ആവശ്യം തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത ചൂടിൽ ഉച്ചവിശ്രമം ലഭിക്കുന്നത് പുറംജോലിക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെയാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പ്രതിദിനം അരമണിക്കൂർ കൂടി അധികം വിശ്രമം നൽകിയാൽ വലിയ ആശ്വാസകമാകുമെന്നാണ് തൊഴിലാളികൾ അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെ അല്ലെങ്കിൽ 12.30 മുതൽ 4വരെ എന്നിങ്ങനെ രണ്ടു നിർദേശങ്ങളാണ് തൊഴിലാളികൾ സമർപ്പിച്ചിരിക്കുന്നത്. നിർദേശങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷം പ്രതികരണം അറിയിക്കാമെന്ന് മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിന്റെ സാമൂഹ്യമാധ്യമ പേജിലും തൊഴിലാളികൾ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. മന്ത്രാലയത്തിന് പുറമെ നഗരസഭാ ഉദ്യോഗസ്ഥരും തൊഴിലിടങ്ങളിൽ ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...