ദുബായിൽ ജനിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പദ്ധതിയുടെമായ അധികൃതർ. ‘വിദ്യാഭ്യാസ നയം 2033’ ൻ്റെ ഭാഗമായി നവജാത ശിശുക്കൾക്ക് ലേണേഴ്സ് പാസ്പോർട്ട് നൽകാനൊരുങ്ങുകയാണ് നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.).ദുബായ് ഹെൽത്ത് അതോറിറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക.
ദുബായിൽ ജനിക്കുന്ന മുഴുവൻ കുട്ടികളും പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടുമെന്നും ഇതുവഴി കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ യഥാസമയം ഉചിതമായ തീരുമാനമെടുക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുനെന്നും കെ.എച്ച്.ഡി.എ. ഡയറക്ടർ ജനറൽ ആയിഷ മീറാൻ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായം , നഴ്സറികളുടെ വിവരങ്ങൾ തുടങ്ങിയ കൈമാറും. സ്കൂളിൽ എൻറോൾ ചെയ്യാത്ത കുട്ടികളെ കണ്ടെത്തുകയും നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യും.
നഴ്സറികളിൽ രജിസ്റ്റർ ചെയ്യുന്ന ഇമിറാത്തി കുട്ടികളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും ഇത് അവരുടെ വളർച്ചയെയും നേട്ടങ്ങളെയും ബാധിക്കുന്നതായും മീറാൻ വിശദീകരിച്ചു. പദ്ധതി വഴി എമിറേറ്റിലെ ഒരോ കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ലെന്നും ഉറപ്പിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc