പുതുവര്‍ഷത്തോട് അനുബന്ധിച്ച് ദുബായില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ ആഘോഷങ്ങൾ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും ടൂറിസം വകുപ്പും ചേര്‍ന്നാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതോളം കേന്ദ്രങ്ങളിലായി കരിമരുന്ന് പ്രദർശനങ്ങൾ, സൂപ്പർസ്റ്റാറുകൾ അവതരിപ്പിക്കുന്ന കച്ചേരികൾ, കുടുംബസൗഹൃദ പ്രവർത്തനങ്ങൾ, ഗംഭീരമായ ഡ്രോൺ ഷോകൾ തുടങ്ങി വിവിധ പരിപാടികളുമായാണ് ദുബായ് പുതുവർഷത്തെ വരവേൽക്കാന്‍ ഒരുങ്ങുന്നത്.
നഗരത്തിലുടനീളം നിരവധി പ്രശസ്തമായ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഇതിഹാസ വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. ക്ലോക്ക് അർദ്ധരാത്രിയിലെത്തുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വിസ്മയക്കാഴ്ച സമ്മാനിക്കും. കൂടാതെ ദുബായ് ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെബിആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ അറിയപ്പെടുന്ന ദുബായിലെ ലാൻഡ്‌മാർക്കുകളില്‍ വെത്യസ്ത പ്രദർശനങ്ങൾ ഉണ്ടാകും.
അറ്റ്ലാന്റിസിലെ ദി പാം, നഗരത്തിലെ ഗോൾഫ് കേന്ദ്രങ്ങൾ, എന്നിവ പുതുവത്സരാഘോഷങ്ങൾ ആസ്വദിക്കാനുള്ള ജനപ്രിയ സ്ഥലങ്ങളായിരിക്കും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് ഗോൾഫ് & കൺട്രി ക്ലബ്, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, മോണ്ട്‌ഗോമറി ഗോൾഫ് ക്ലബ് ദുബായ്, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്, ടോപ്‌ഗോൾഫ് ദുബായ് എന്നിവിടങ്ങളിൽ നിരവധി പരിപാടികളും പാർട്ടികളും കരിമരുന്ന് പ്രകടനങ്ങളും സംഘടിപ്പിക്കും.
ദുബായിലെ മണൽ നിറഞ്ഞ ബീച്ചുകളും പ്രവർത്തനത്തിന്റെ ഭാഗമാകും, പാം വെസ്റ്റ് ബീച്ച്, ക്ലബ് വിസ്ത മേർ തുടങ്ങിയ ഐക്കണിക് ബീച്ച് ഡെസ്റ്റിനേഷനുകൾ സീസണൽ ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായിലെ മികച്ച റിസോർട്ടുകളും പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, JBR എന്നിവിടങ്ങളിൽ DSF ഡ്രോണുകളുടെ ലൈറ്റ് ഷോയും വെത്യസ്ത അനുഭവം സമ്മാനിക്കും. സൗജന്യമായി കാണാവുന്ന പ്രകടനങ്ങളിൽ നൂറുകണക്കിന് ഡ്രോണുകൾ അതിമനോഹരമായ ലൈറ്റുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ രസിപ്പിക്കുകയും രാത്രി ആകാശത്തിൽ പാറ്റേണുകളും സന്ദേശങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും. സിറ്റി വാക്ക് 2, ദി പോയിന്റ് നഖീൽ മാൾ, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈറ്റ് ഇൻസ്റ്റാലേഷനുകളും പുതുവര്‍ഷ രാത്രിയെ പ്രകാശമാനമാക്കും