മുൻവർഷത്തെ അപേക്ഷിച്ച് ദുബായിലെ സ്മാർട്ട് പോലീസ് സ്റ്റേഷനുകളെ (എസ്പിഎസ്) സമീപിച്ചവരുടെ എണ്ണത്തിൽ 13 ശതമാനം വർധനയെന്ന് റിപ്പോർട്ട്. 2022ൽ 107,719 ഇടപാടുകൾ നടന്നപ്പോൾ 2023ൽ 121,986 ഇടപാടുകളാണ് എസ്പിഎസുകൾ കൈകാര്യം ചെയ്തതെന്ന് ദുബായ് പോലീസിൽ നിന്നുള്ള മേജർ ജനറൽ അലി അഹ്മദ് ഗാനിം പറഞ്ഞു.
പെർമിറ്റ് അഭ്യർത്ഥനകൾ, ക്രിമിനൽ വിഷയങ്ങൾ, ട്രാഫിക് പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 46 സേവനങ്ങളിൽ ഏതെങ്കിലും ഒരു പോലീസുകാരന്റെ സാന്നിദ്ധ്യം കൂടാതെ ആളുകൾക്ക് പരാതി ഫയൽ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു ആളില്ലാ പോലീസ് സ്റ്റേഷനുകളാണ് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ. ഒരു ഉദ്യോഗസ്ഥനുമായി മുഖാമുഖം ഇടപെടാതെ ഒരു ക്രിമിനൽ റിപ്പോർട്ട് ഫയൽ ചെയ്യാൻ സ്മാർട്ട് പൊലീസ് സ്റ്റേഷൻ അവസരം നൽകുന്നു. പരാതിക്കാർക്ക് ബഹുഭാഷാ അന്വേഷണ ഉദ്യോഗസ്ഥരുമായി വീഡിയോ കോളിൽ ഏർപ്പെടാം. ഈ വെർച്വൽ മീറ്റിംഗുകളിൽ, ഉദ്യോഗസ്ഥർ ആവശ്യമായ എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്യുകയും വ്യക്തികൾക്ക് ഒപ്പിടാൻ ഒരു റിപ്പോർട്ട് അയയ്ക്കുകയും ചെയ്യുന്നു.
അറേബ്യൻ റാഞ്ചസ്, ലാ മെർ, ലാസ്റ്റ് എക്‌സിറ്റ്-അൽ ഖവാനീജ് ലാസ്റ്റ് എക്‌സിറ്റ്-ഇ11 (ദുബായ്-ബൗണ്ട്), ലാസ്റ്റ് എക്‌സിറ്റ്-ഇ11 (അബുദാബി-ബൗണ്ട്), സിറ്റി വാക്ക്, അൽ സീഫ്, ദുബായ് സിലിക്കൺ ഒയാസിസ് തുടങ്ങി 22 ആളില്ലാ പോലീസ് സ്റ്റേഷനുകൾ ഉള്ളത്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ചൈനീസ് തുടങ്ങി ഏഴ് ഭാഷകളിൽ എസ്പിഎസുകൾ ലഭ്യമാണ്.