ട്രാ​ഫി​ക്​ ബോധവത്കരണം; ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ദുബായ് ആർ.ടി.എ

Date:

Share post:

ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി ദുബായിലെ ട്രക്ക്, ഹെവി വാഹനങ്ങളിൽ പരിശോധന നടത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാർ സുരക്ഷാമുൻകരുതൽ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പ്രധാനമായും പരിശോധന നടത്തിയത്. ട്രാഫിക് സുരക്ഷ പാലിക്കുന്നതിന് ഡ്രൈവർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ദുബായിൽ റോഡപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ ഡ്രൈവിങ് വാ​ഗ്ദാനം ചെയ്യുന്നതിനുമായാണ് പരിശോധന ആരംഭിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, എമിറേറ്റ്സ് റോഡ്, ജബൽ അലി ലഹ്ബാബ് റോഡ്, ജബൽ അലി പോർട്ട്, ഫ്രീസോൺ എന്നിവിടങ്ങളിലെ ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലാണ് കാമ്പയിനിന്റെ ഭാഗമായി പരിശോധന നടത്തിയത്. 800 ട്രക്കുകളിൽ ഇതിനോടകം പരിശോധന നടത്തി ഡ്രൈവർമാർക്ക് ബോധവത്കരണവും നിർദേശങ്ങളും നൽകിയതായി അധികൃതർ അറിയിച്ചു.

ട്രക്ക് ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, നാല് ഭാഷകളിലെ ട്രാഫിക് സുരക്ഷാ നിയമങ്ങളുടെ പ്രിന്റ് ഔട്ടുകൾ എന്നിവയും അധികൃതർ സമ്മാനിച്ചു. മെക്കാനിക്കൽ, ടയർ പരിശോധന സമയാസമയങ്ങളിൽ പൂർത്തിയാക്കണമെന്നും വാഹനങ്ങളി‍ൽ ചരക്കുകൾ നിശ്ചിത അളവിൽ മാത്രമേ വഹിക്കാൻ പാടുള്ളുവെന്നും അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...